ആകാശത്തിലേക്ക്
കയറിപ്പോകുന്ന
ഗോവണിപ്പടവുകളാണ്
കടലെന്ന് നീ..
ചക്രവാളത്തിലേക്ക്
'കണ്‍'തോട്ടിയിടുമ്പോള്‍
എനിക്കുമങ്ങനെ
തോന്നായ്കയില്ല...!
രാവും പകലും
രമിക്കുന്ന നേരത്ത്
നിലക്കടല ചുവക്കുന്ന
നിന്‍റെ നിശ്വാസം,
എന്റെയാത്മാവു
നിലക്കുന്ന ഉന്മാദം..!
ഈ മണ്‍തരികളെ പോലെ
നിന്‍റെയുടല്‍ പൊതിഞ്ഞ്
എനിക്ക് എന്നിലേക്ക് തന്നെ
ഉതിര്‍ന്നു വീഴണം..
നേര്‍ത്ത മഴവിരല്‍ കൊണ്ട്
ആകാശം തൊടുമ്പോള്‍
നീ ഭൂമിയായി..
ഞാന്‍ നിന്‍റെ
അകക്കാമ്പില്‍ തിളയ്ക്കുന്ന
ലാവയും..!
പണ്ടൊരിക്കല്‍,
നിന്‍റെ നിഴലില്‍
ഞെട്ടറ്റു വീണ
ആപ്പിള്‍പഴം പിന്നെ
നിന്‍റെ യഴലായി
എന്‍റെ യുയിരില്‍
ഇഴയുന്നൊരുരഗം
പിന്നെ
ഞാന്‍ തന്നെയായി..!
നീ പെണ്ണും
ഞാന്‍ ആണുമായത്
അങ്ങനെയാണ്..!
.......
No comments:
Post a Comment