ഇംഗ്ലീഷെന്നു പറഞ്ഞാലുടലില്‍
വേഷം തീണ്ടാ യോഷ കണക്കെ..
ഭോഷന്മാരിഹ മലയാളത്തിന്‍
ഭാഷ മറന്നനുഗമനം പൂണ്ടു.
ഭോഷന്മാരിഹ മലയാളത്തിന്‍
ഭാഷ മറന്നനുഗമനം പൂണ്ടു.
പുകഴ് പാടാനവര്‍ ജിഹ്വകളേന്തി-
പ്പുലയാടുന്ന വിദേശമഹത്വം;
പുലരാറായില്ലവരുടെ ചിന്തക-
ളുലകള്‍ കെട്ടതു പോലെ സ്വത്വം..!
പ്പുലയാടുന്ന വിദേശമഹത്വം;
പുലരാറായില്ലവരുടെ ചിന്തക-
ളുലകള്‍ കെട്ടതു പോലെ സ്വത്വം..!
അമ്മയെ നീയെന്നച്ഛനെ നീയെ-
ന്നമ്മട്ടാണീയാംഗല ശീലം;
ഗുരുചരണം കൈ തൊട്ടു നമിപ്പതു
ധ്വരയായാലവമാനമതത്രേ..
ന്നമ്മട്ടാണീയാംഗല ശീലം;
ഗുരുചരണം കൈ തൊട്ടു നമിപ്പതു
ധ്വരയായാലവമാനമതത്രേ..
ഉദ്ധത പഠനം ബോധമുടച്ചവര്‍
വിദ്ധാംഗര്‍ മംഗ്ലീഷേ മൊഴിയു;
അദ്ധ്വാനിച്ചു വിയര്‍പ്പില്‍ മുങ്ങാ-
നന്ധന്‍മാരവരിന്നു മടിപ്പൂ..
വിദ്ധാംഗര്‍ മംഗ്ലീഷേ മൊഴിയു;
അദ്ധ്വാനിച്ചു വിയര്‍പ്പില്‍ മുങ്ങാ-
നന്ധന്‍മാരവരിന്നു മടിപ്പൂ..
മധു മലയാളത്തിരുമൊഴി നേരാ-
നധരം മടി കൊള്ളുന്ന യുഗത്തില്‍
മധുരം തിരിയാച്ചുണ്ടു കരിമ്പിന്‍
മധുരം നേടാനിടയൊട്ടുണ്ടോ?
നധരം മടി കൊള്ളുന്ന യുഗത്തില്‍
മധുരം തിരിയാച്ചുണ്ടു കരിമ്പിന്‍
മധുരം നേടാനിടയൊട്ടുണ്ടോ?
സത്രം പോലൊരു മിത്രം പോലെ
മാത്രം കരുതുക ഹൌണീഭാഷ്യം..
സ്വന്തം ഭവനം, ഭാര്യ, സ്വദേശം
മറ്റെന്തും ബദലാമോവുലകില്‍??
മാത്രം കരുതുക ഹൌണീഭാഷ്യം..
സ്വന്തം ഭവനം, ഭാര്യ, സ്വദേശം
മറ്റെന്തും ബദലാമോവുലകില്‍??
.....
No comments:
Post a Comment